അധ്യായം 1
വിഗതകുമാരന്‍
ആദ്യപ്രദര്‍ശനദിനം: 1928 നവംബര്‍ 7
സംവിധാനം : ജെ.സി. ഡാനിയേല്‍
നിര്‍മാണം : ജെ.സി. ഡാനിയേല്‍
തിരക്കഥ : ജെ.സി. ഡാനിയേല്‍
ഛായാഗ്രഹണം : ജെ.സി. ഡാനിയേല്‍
അഭിനേതാക്കള്‍
ജെ.സി. ഡാനിയേല്‍
പി.കെ. റോസി
മാസ്റ്റര്‍ സുന്ദരം ഡാനിയേല്‍
ജോണ്‍സണ്‍
വിന്‍സണ്‍ സിംഗ്
ചെല്ലപ്പന്‍
കമല
ലീല
*********************
സിനിമ കാണുക
ജോണ്‍സണ്‍
വിന്‍സണ്‍ സിംഗ്
ചെല്ലപ്പന്‍
കമല
ലീല
*********************
വിഗതകുമാരന്‍ 1928
മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമാണ് വിഗതകുമാരന്‍. ഇത് മലയാളത്തിലെ ആദ്യത്തെ നിശബ്ദ ചിത്രവുമാണ്. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച ജെ.സി. ഡാനിയേല്‍ തന്നെയാണ് ഇതിലെ നായക കഥാപാത്രമായ ചന്ദ്രകുമാറിനെ അവതരിപ്പിച്ചത്. നായികാകഥാപാത്രമായ സരോജിനിയെ അവതരിപ്പിച്ചത് പി.കെ. റോസി ആണ്. ചന്ദ്രകുമാറിന്‍റെ ബാല്യപ്രായം ഡാനിയേലിന്‍റെ മകന്‍ സുന്ദരം ഡാനിയേല്‍ ചെയ്തപ്പോള്‍ വില്ലനായ ഭൂതനാഥന്‍റെ വേഷം ജോണ്‍സണ്‍ ചെയ്തു. ജോണ്‍സണ്‍ പില്‍ക്കാലത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ബി.എസ്. സരോജയുടെ പിതാവാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജീവിതനൗകയിലെ നായിക ബി.എസ്. സരോജ ആണ്. വിന്‍സണ്‍ സിംഗ് ഡാനിയേലിന്‍റെ ഭാര്യാസഹോദരനായിരുന്നു.
മലയാള സിനിമയിലെ ആദ്യത്തെ നായിക. പുലയജാതിയില്‍ പിറന്നിട്ട് സിനിമയില്‍ സരോജിനി എന്ന അന്തര്‍ജനത്തിന്‍റെ വേഷം ചെയ്തു എന്നതിന്‍റെ പേരില്‍ അന്നത്തെ ഭ്രാന്തസമൂഹത്താല്‍ സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഹതഭാഗ്യയായ നായിക. പില്‍ക്കാലത്തെ പ്രശസ്ത പിന്നണി ഗായിക ജാനമ്മ ഡേവിഡ് റോസിയുടെ ഒരു ബന്ധു ആയിരുന്നു.
ജെ.സി. ഡാനിയേല്‍
മലയാള സിനിമയുടെ പിതാവ്. മലയാള സിനിമയിലെ ആദ്യത്തെ നായകന്‍.ആദ്യത്തെ സംവിധായകന്‍. ആദ്യത്തെ നിര്‍മാതാവ്. ആദ്യത്തെ തിരക്കഥാകൃത്ത്. ആദ്യത്തെ ഛായാഗ്രാഹകന്‍. സിനിമയോടുള്ള തീവ്രാഭിനിവേശം അദ്ദേഹത്തിന്‍റെ ജീവിതത്തെ ദുരിത്തിലാഴ്ത്തി. കേരളത്തിന്‍റെ തനതായ ആയോധനകല കളരി പയറ്റിനെ ഉദ്ധരിക്കാനും അദ്ദേഹം സിനിമയിലൂടെ ഉദ്ദേശിച്ചിരുന്നു. നാലു ലക്ഷം രൂപ ആയിരുന്നു വിഗതകുമാരന്‍റെ നിര്‍മാണ ചെലവ്.കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രം അദ്ദേഹത്തിന്‍റെ ജീവിതകഥ പറയുന്നു.
ജെ.സി. ഡാനിയേലിന്‍റെ ജീവിതകഥ
പി.കെ. റോസി.
മലയാള സിനിമയിലെ ആദ്യത്തെ നായിക. പുലയജാതിയില്‍ പിറന്നിട്ട് സിനിമയില്‍ സരോജിനി എന്ന അന്തര്‍ജനത്തിന്‍റെ വേഷം ചെയ്തു എന്നതിന്‍റെ പേരില്‍ അന്നത്തെ ഭ്രാന്തസമൂഹത്താല്‍ സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഹതഭാഗ്യയായ നായിക. പില്‍ക്കാലത്തെ പ്രശസ്ത പിന്നണി ഗായിക ജാനമ്മ ഡേവിഡ് റോസിയുടെ ഒരു ബന്ധു ആയിരുന്നു.
റോസിയുടെ ജീവിതകഥ
സിനിമ കാണുക



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ